KeralaLatest NewsNews

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. കാര്‍ ഉടമയായ പഞ്ചാബി സ്വദേശിയെ ഭാഷ അറിയാത്തതിന്റെ പേരില്‍ പറഞ്ഞുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പട്ടം റോയല്‍ ക്ലബില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

Read Also : കൊന്നും കൊലവിളിച്ചും കോൺഗ്രസ്‌ ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നു: ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് എഎ റഹീം

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പഞ്ചാബ് സ്വദേശിയായ യുവാവ് എത്തിയിരുന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സ്‌റ്റേഷനിലെത്തിയ യുവാവ് പഞ്ചാബിയിലാണ് സംസാരിച്ചത്. എന്നാല്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പോലീസ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്ക് ഭാഷ മനസിലാകാത്തതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ നിന്ന് പോകുകയായിരുന്നു

ഇതിനുശേഷമാണ് പട്ടം റോയല്‍ ക്ലബില്‍ നിന്നും കാര്‍ സംബന്ധിച്ച വിവരം ലഭിക്കുന്നത്.
ഞായറാഴ്ച ഉച്ചയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങള്‍ എഴുതിയ കാര്‍ പട്ടത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.

Also Read:മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ഓംകാര്‍ സിങ് എന്നയാളുടെ പേരിലുള്ള യുപി-15 എയു 5434 എന്ന വെള്ള നിറത്തിലുള്ള ഇന്‍ഡിക്ക വിസ്ത വാഹനമാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ കറുത്ത പെയിന്റ് ഉപയോഗിച്ച് വലിയ അക്ഷരത്തിലാണ് മുദ്രാവാക്യങ്ങള്‍ എഴുതിയിരിക്കുന്നത്. പുല്‍വാമ, ഗോദ്ര ആക്രമണങ്ങള്‍ നടത്തിയത് മോദിയാണ്, 750തിലധികം കര്‍ഷകരെ മോദി കൊന്നു എന്നും യോഗി നാലുപേരെ കൊന്നും എന്നുമാണ് എഴുതിയിരിക്കുന്നത്.

വാഹനത്തില്‍ നിന്നും ആറ് ബാഗുകളും ഒരു ചാക്കും കണ്ടെടുത്തു. അഞ്ച് ബാഗിലും ചാക്കിലുമായി വാഹനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സെന്‍സര്‍ കേബിളുകള്‍ പോലുള്ളവയും, വാഷര്‍ തുടങ്ങിയവയും കണ്ടെടുത്തു. ഒന്നില്‍ വസ്ത്രങ്ങളും ചില പുസ്തകങ്ങളും ഡയറിയും ആണ് ഉള്ളത്. വാഹനം ബോംബ് സ്‌ക്വാഡ് എത്തി പരിശോധിച്ചശേഷം എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button