KottayamKeralaNattuvarthaLatest NewsNewsCrime

കോട്ടയത്ത് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടി

ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് അനിലിനെതിരെ നടപടി സ്വീകരിച്ചത്

കോട്ടയം: യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ നടപടി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ പി പി അനിലിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു. ടിക്കറ്റ് നല്‍കുന്നതിനിടെ അപമര്യാദയായി പെരുമാറി എന്നായിരുന്നു അനിലിനെതിരായ കേസ്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിനൊടുവിലാണ് അനിലിനെതിരെ നടപടി സ്വീകരിച്ചത്.

Read Also : വിസ്മയ കേസില്‍ ഇന്ന് വിചാരണ ആരംഭിക്കും: സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

2020 ഡിസംബര്‍ 25ന് ആയിരുന്നു സംഭവം. ടിക്കറ്റ് നല്‍കുമ്പോള്‍ അനില്‍ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. കണ്ടക്ടറുടെ ഈ പ്രവൃത്തി ചോദ്യം ചെയ്തപ്പോള്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തതിനെ തുടര്‍ന്ന് അനിലിനെ കെഎസ്ആര്‍ടിസി സസ്പെന്‍ഡ് ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്റെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമാണെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അനിലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button