KeralaNattuvarthaLatest NewsNewsIndia

വെട്ടിലായി വെട്ടിയാർ ജി, മി ടൂ വിവാദം കത്തുന്നു, പീഡനം, ഭീഷണി ഇത്യാദി: പൊളിറ്റിക്കൽ കറക്ട്നസിന്റെ സിംഹമെന്ന് പരിഹാസം

തിരുവനന്തപുരം: പ്രശസ്ത കോമേഡിയൻ താരം ശ്രീകാന്ത് വെട്ടിയാർക്കെതിരെയുള്ള മീ ടൂ വിവാദം സോഷ്യൽ മീഡിയയിൽ കത്തിക്കയറുന്നു. വിമൻ എഗൈൻസ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഗ്രൂപ്പിൽ വന്ന യുവതിയുടെ ആരോപണമാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. പിറന്നാൾ ദിവസം ആളൊഴിഞ്ഞ ഫ്ലാറ്റിൽ എത്തിച്ച് ശ്രീകാന്ത് വെട്ടിയാർ തന്നെ പീഡിപ്പിച്ചുവെന്നാണ് പേര് വെളിപ്പെടുത്താത്ത യുവതിയുടെ കുറിപ്പ്.

Also Read:പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാം: വിശ്വാസികള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്‍കുമെന്ന് കോടിയേരി

യുവതിയുടെ കുറിപ്പ് ഏറ്റെടുത്ത ഫേസ്ബുക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങൾ ശക്തമായ വിമർശനങ്ങളാണ് ശ്രീകാന്തിനെതിരെ ഉയർത്തുന്നത്. മുൻപും ഇയാളെക്കുറിച്ച് മറ്റു പലരും ഉയർത്തിയ ആരോപണങ്ങളും ഈ വിവാദത്തോടെ വീണ്ടും വായിക്കപ്പെടുന്നുണ്ട്. നിയമപരമായി മുന്നോട്ട് പോകാനാണ് പേര് വെളിപ്പെടുത്താത്ത യുവതിയോടും മറ്റു കുറിപ്പുകൾ എഴുതിയവരോടും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

അതേസമയം, ശ്രീകാന്ത് വെട്ടിയാർ അഭിനയിച്ച ആദ്യത്തെ സിനിമയായ സൂപ്പർ ശരണ്യ തിയേറ്ററുകൾ പ്രദർശനം തുടരുകയാണ്. ഇതിനിടയിലാണ് ഈ മീ ടൂ വിവാദവും സാമൂഹ്യമാധ്യമങ്ങളെ കീഴടക്കുന്നത്. മുൻപ് ഇതേ ഗ്രൂപ്പിൽ തന്നെ പേര് വെളിപ്പെടുത്താത്ത ഒരു പെൺകുട്ടി പങ്കുവച്ച കുറിപ്പിൽ വേടൻ എന്ന മലയാളം റാപ് സിംഗറുടെയും മുഖം മൂടി സോഷ്യൽ മീഡിയ സമാനരീതിയിൽ പുറത്തു കൊണ്ടുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button