Latest NewsKeralaNews

പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച: കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു.

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വൻ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഘത്തിൽപെട്ട ഏഴു പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പരാതിക്കാരിയായ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇതിനിടെ ഒരാൾ വിദേശത്തേക്ക് കടന്നുയ സൗദിയിലേക്ക് പോയ ഇയാളെ തിരികെ എത്തിക്കാൻ പൊലീസ് നടപടി തുടങ്ങി. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിൽ ഇനി പിടിയിലാകാനുള്ളത് രണ്ടുപേർ ആണ്. വിപുലമായ അന്വേഷണത്തിന് ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ഭാര്യമാരെ പരസ്പരം കൈമാറിലൈംഗിക വേഴ്ച്ച നടത്തുന്ന വൻ സംഘം ഇന്നലെയാണ് കോട്ടയത്ത്‌ പിടിയിലായത്. മൂന്ന് ജില്ലകളിൽ നിന്നായി അഞ്ചുപേർ ആണ് കറുകച്ചാൽ പൊലീസിന്‍റെ പിടിയിലായത്. ഭർത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കറുകച്ചാൽ പൊലീസിന്‍റെ അന്വേഷണം. അന്വേഷണ വഴിയിൽ വൻ കണ്ണികളുള്ള കപ്പിൾ മീറ്റ് അപ്പ് കേരള ഗ്രൂപ്പുകളാണ് പൊലീസ് കണ്ടെത്തിയത്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളിൽ ആയിരത്തിലധികം അംഗങ്ങളാണുള്ളത്. വയസുകൾ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെയുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭർത്താവും 27 വയസുള്ള ഭാര്യയും എന്നാണ്.

Read Also: കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പ്രഥമ പരിഗണന: മന്ത്രി വി ശിവൻകുട്ടി

ഇങ്ങനെ പരിചയപ്പെടുന്നവർ മെസഞ്ചർ ചാറ്റും ടെലിഗ്രാം ചാറ്റും വഴി ഇടപാടുകളിലേക്ക് കടക്കുന്നു. ആദ്യം വീഡിയോ ചാറ്റുകൾ എങ്കിൽ പിന്നീട് തമ്മിൽ കാണുന്നു. ഇത് പരസ്പരം ഭാര്യമാരെ കൈമാറിയുള്ള ലൈംഗിക വേഴ്ച്ചയിലേക്ക് എത്തുന്നു. ഭാര്യമാരെ ബലമായി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിനും പ്രേരിപ്പിക്കുന്നു. ഇത്തരം ഗ്രൂപ്പുകളുടെ പ്രവർത്തനത്തിൽപ്പെട്ട് പോയി മാനസികമായി തകർന്ന വീട്ടമ്മയാണ് പരാതിക്കാരി. ഇടപാടുകളുടെ ഭാഗമായി പണവും കൈമാറിയിട്ടുണ്ട്. ബലാത്സംഗം, പ്രേരണ കുറ്റം, പ്രേരകന്‍റെ സാന്നിധ്യം, പ്രകൃതി വിരുദ്ധ ലൈംഗികത എന്നീ കുറ്റങ്ങളാണ് പിടിയിലായവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും ഈ സംഘത്തിലുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

shortlink

Post Your Comments


Back to top button