KeralaNattuvarthaLatest NewsNews

പൂട്ടു പൊളിച്ച് പുനരധിവാസകേന്ദ്രത്തില്‍നിന്ന് ചാടി പൊന്നൻ ഷമീർ: നോക്കുകുത്തിയായി പൊലീസ്

കണ്ണൂർ: മാവേലി എക്സ്പ്രസിൽ പോലീസുകാരന്റെ ചവിട്ടുകൊണ്ട് വൈറലായ പൊന്നൻ ഷമീർ പുനരധിവാസകേന്ദ്രത്തിന്റെ പൂട്ട് പൊളിച്ച് രക്ഷപ്പെട്ടു. കണ്ണൂര്‍ മേലെ ചൊവ്വയിലെ പ്രത്യാശാഭവന്‍ പുനരധിവാസകേന്ദ്രത്തില്‍ നിന്നാണ് മറ്റ് രണ്ട് അന്തേവാസികളുടെ സഹായത്തോടെ ഷമീർ കടന്നു കളഞ്ഞത്.

Also Read:ദിവസവും കശുവണ്ടി കഴിച്ചോളൂ: ഗുണങ്ങൾ നിരവധി

ബലാത്സംഗം, മോഷണമടക്കം എട്ടുകേസുകളില്‍ പ്രതിയാണ് പൊന്നന്‍ ഷമീർ എന്ന് പൊലീസ് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. മാവേലി എക്സ്പ്രസ്സിലെ വിവാദങ്ങൾക്ക് ശേഷം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തിയ പൊന്നന്‍ ഷമീറിനെ ബുധനാഴ്ചയാണ് മദ്യപാനചികിത്സയ്ക്ക് വേണ്ടി പ്രത്യാശാഭവനില്‍ എത്തിച്ചത്.

വെള്ളിയാഴ്ച രാത്രി 10 മണിവരെ ഷമീര്‍ മുറിയിലുണ്ടായിരുന്നു. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. ആംബുലന്‍സ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ചികിത്സയിലുണ്ടായിരുന്നയാളും, റെയില്‍വേ സ്റ്റേഷനില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ കേസില്‍ ചികിത്സയിലുണ്ടായിരുന്നയാളുമാണ് ഷമീറിനൊപ്പം രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. മൂവരും ചേർന്ന് വളപ്പില്‍നിന്ന് കിട്ടിയ കമ്പി ഉപയോഗിച്ചാണ് മുറിയുടെ പൂട്ട് തകര്‍ത്തതെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button