Latest NewsNewsMobile PhoneBusiness

ഗ്യാലക്‌സി ഫോണുകൾ വാങ്ങുന്നവർക്ക് വമ്പൻ ഓഫറുമായി സാംസങ്

ദില്ലി: സാംസങ് ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും പുതിയ രണ്ട് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകളില്‍ പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. സാംസങ്ങ് ഗ്യാലക്‌സി ഫോള്‍ഡ് 3, ഗ്യാലക്‌സി ഫ്‌ലിപ്പ് 3 എന്നിവ ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് 17,000 രൂപയുടെ ലാഭം വാഗ്ദാനം ചെയ്യുന്ന രണ്ട് ഓഫറുകളാണുള്ളത്. ഓഫറുകളില്‍ തല്‍ക്ഷണ ക്യാഷ്ബാക്കും ഗ്യാലക്സി ബഡ്സ് 2-ന്റെ ബണ്ടില്‍ഡ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

ഇന്ന് മുതല്‍, സാംസങ്ങ് ഗ്യാലക്‌സി ഫോള്‍ഡ് 3, ഗ്യാലക്‌സി ഫ്‌ലിപ്പ് 3 വാങ്ങുന്ന ഉപഭോക്താക്കള്‍ക്കും 1,999 രൂപയ്ക്ക് ഗ്യാലക്‌സി ബഡ്‌സ് 2 വാങ്ങാം. സാംസങ്ങില്‍ നിന്നുള്ള ടിഡബ്ല്യുഎസ് ഇയര്‍ബഡുകള്‍ക്ക് യഥാര്‍ത്ഥത്തില്‍ 11,999 രൂപയാണ് വില, അതായത് ഗ്യാലക്സി ബഡ്സ് 2 നൊപ്പം മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ വാങ്ങുന്നവര്‍ക്ക് 10,000 രൂപ ലാഭിക്കാം.

Read Also:- ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റിനു നാളെ കേപ്ടൗണില്‍ തുടക്കം

എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡില്‍ 7,000 രൂപയുടെ അപ്ഗ്രേഡ് ബോണസ് അല്ലെങ്കില്‍ 7000 രൂപ തല്‍ക്ഷണം ക്യാഷ്ബാക്ക് നല്‍കുമെന്ന് സാംസങ് പറയുന്നു. ഗ്യാലക്സി ഇസഡ് ഫോള്‍ഡ് 3 അല്ലെങ്കില്‍ ഗ്യാലക്സി ഇസഡ് ഫ്‌ലിപ്പ് 3 കൈയിലെടുക്കാന്‍ പദ്ധതിയിടുന്നവര്‍ക്ക് മൊത്തം സേവിംഗ്‌സ് തുക ഇതോടെ 17,000 രൂപയായി മാറുന്നു.

shortlink

Related Articles

Post Your Comments


Back to top button