ThiruvananthapuramLatest NewsKeralaNattuvarthaNews

തിരുവനന്തപുരത്ത് ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് പെൺവാണിഭം : ഒമ്പതുപേർ പിടിയിൽ

ചാ​ല​ക്കു​ഴി റോ​ഡി​ലെ നി​ർ​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഗോ​കു​ലം ലോ​ഡ്ജ് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​വ​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ ലോ​ഡ്ജ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ച് ​വ​ന്ന പെ​ണ്‍വാ​ണി​ഭ​സം​ഘം അറസ്റ്റിലായി. ന​ട​ത്തി​പ്പു​കാ​രാ​യ മ​ണ​ക്കാ​ട് വാ​ർ​ഡി​ൽ ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഓ​ട്ടു​കാ​ൽ​വി​ളാ​കം വീ​ട്ടി​ൽ ജ​ല​ജ (58), കു​ട​പ്പ​ന​ക്കു​ന്ന് ദൂ​ര​ദ​ർ​ശ​ൻ കേ​ന്ദ്ര​ത്തി​ന് സ​മീ​പം വി.​പി ത​മ്പി റോ​ഡി​ൽ കൃ​ഷ്ണ മ​ന്ദി​ര​ത്തി​ൽ മ​നു (36) എ​ന്നി​വ​രു​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​രെയാണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

28 വ​യ​സ്സു​ള്ള ആ​സം സ്വ​ദേ​ശി​നി​യും പി​ടി​യി​ലായവരിൽ ഉൾപ്പെടുന്നു. ചാ​ല​ക്കു​ഴി റോ​ഡി​ലെ നി​ർ​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഗോ​കു​ലം ലോ​ഡ്ജ് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് പെ​ൺ​വാ​ണി​ഭം ന​ട​ത്തി​വ​ന്ന​ത്. മൂ​ന്നു​ല​ക്ഷ​ത്തി​മു​പ്പ​ത്തി​മൂ​വാ​യി​രം രൂ​പ​യും ഇ​വ​രി​ൽ നി​ന്നു പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read Also : എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം: ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐയുടെ പഠിപ്പ്മുടക്ക്

മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്.​എ​ച്ച്.​ഒ പി. ​ഹ​രി​ലാ​ൽ, എ​സ്.​ഐ​മാ​രാ​യ പ്ര​ശാ​ന്ത്, പ്രി​യ, വി​ജ​യ​ബാ​ബു, സ​ജു, എ.​എ​സ്.​ഐ​മാ​രാ​യ ശ്രീ​കു​മാ​ർ, ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത്. തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ൽ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button