Latest NewsIndia

കശ്മീരിൽ സൈന്യം വേട്ട തുടരുന്നു : രണ്ട് അൽ ബദ്ർ ഭീകരർ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്മീരിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭീകര വേട്ട തുടരുന്നു. ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ, തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് അൽ ബദ്ർ ഭീകരർ കൂടി കൊല്ലപ്പെട്ടു. ഇന്നലെ അർദ്ധരാത്രി മുതൽ കുടുങ്ങിക്കിടക്കുന്ന ഭീകരർ, കീഴടങ്ങാൻ തയ്യാറാകാതിരുന്നതാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.

കുൽഗാമിലെ ഹസ്സൻപൊരാ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. പുതുവർഷത്തിൽ, ജനുവരി മാസത്തിലെ ഏഴാമത്തെ ഏറ്റുമുട്ടലാണിത്. ഈ ഒരൊറ്റ മാസത്തിനുള്ളിൽ മാത്രം 13 ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്.

ഭീകരവാദികളോട് സന്ധിയില്ലാത്ത ഏറ്റുമുട്ടലാണ് സൈന്യം കശ്മീരിൽ നടപ്പിലാക്കുന്നത്. ഈയടുത്തുണ്ടായ ഒരേറ്റുമുട്ടലിൽ,കൊല്ലപ്പെട്ട 11 പേരിൽ ആറുപേരും പാകിസ്ഥാനി സ്വദേശികൾ ആയിരുന്നു. ഇവരിൽ നിന്നും 2 എ കെ 47 റൈഫിളുകൾ, രണ്ട് എം4 വിദേശനിർമ്മിത റൈഫിളുകൾ, പിസ്റ്റളുകൾ എന്നിവ പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button