ThiruvananthapuramNattuvarthaKeralaNews

ബൈക്കിൽ എത്തിയ സംഘം വ്യാപാരിയുടെ കണ്ണിൽ മുളക് സ്പ്രേ ചെയ്ത് പണം തട്ടാൻ ശ്രമിച്ചു

കൊട്ടാരക്കര: കണ്ണിൽ മുളക് സ്പ്രേ ചെയ്ത് വ്യാപാരിയുടെ കൈയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം. ബൈക്കിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വെണ്ടാർ ജംഗ്ഷനിൽ പച്ചക്കറി വില്പന നടത്തുന്ന വെണ്ടാർ അശ്വതി വ്യുവിൽ വിദ്യാധരനെയാണ്​ (61) രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് പോകവേ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്​.

Also Read : പീഡനക്കേസ്: ശിക്ഷിക്കപ്പെട്ടയാളെ പേരെടുത്ത് അപമാനിക്കാൻ ഉത്തരവിട്ട് കോടതി

ചിരങ്കാവിലേക്കുള്ള വഴി ചോദിച്ച യുവാക്കൾക്ക്​ വഴി പറഞ്ഞു കൊടുക്കുകയായിരുന്നു വിദ്യാധരൻ. അതിനിടെ കൈയ്യിൽ കരുതിയിരുന്ന സ്​പ്രേ കണ്ണിലേക്ക്​ അടിച്ചു. അതോടെ വിദ്യാധരൻ്റെ നിലവിളിക്കുകയും തുടർന്ന് നാട്ടുകാർ ഓടിക്കൂടിയെങ്കിലും ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടു. വിദ്യാധരനെ പൂത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. കേസേടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് പുത്തൂർ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button