corona positive storiesCOVID 19Latest NewsUAENewsInternationalGulf

24 മണിക്കൂറും സൗജന്യ പിസിആർ പരിശോധന: അവസരമൊരുക്കി അബുദാബി

അബുദാബി: 24 മണിക്കൂറും സൗജന്യ പിസിആർ പരിശോധനയ്ക്ക് അവസരമൊരുക്കി അബുദാബി. മുസഫ വ്യവസായ മേഖല 12, 32 എന്നിവിടങ്ങളിലെ തമൂഹ് ഹെൽത്ത് കെയർ ടെന്റുകളിലാണ് പരിശോധനയ്ക്ക് അവസരം ഒരുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: നരബലിയിൽ നടുങ്ങി ഈ ഗ്രാമം, വഴിയോര ആരാധനാലയത്തിലെ വിഗ്രഹത്തിന്​ സമീപം യുവാവിന്‍റെ ഛേദിക്കപ്പെട്ട തല

യുഎഇയിൽ ഈ മാസം 3 മുതൽ കോവിഡ് നിയന്ത്രണം കർശനമാക്കിയതോടെ സർക്കാർ ജീവനക്കാർക്കു പിസിആർ ടെസ്റ്റ് നിർബന്ധമാക്കിയിരുന്നു. അബുദാബിയിൽ ആഴ്ചയിൽ ഒരിക്കലും മറ്റ് എമിറേറ്റുകളിൽ 14 ദിവസത്തിനിടയിലുമാണ് പരിശോധന നടത്തേണ്ടത്. നാട്ടിലേക്കു പോകുന്നതിനും അബുദാബിയിലേക്കു പ്രവേശിക്കാനും പരിശോധനാ ഫലം വേണം.

വാക്‌സിൻ ഡോസ് സ്വീകരിച്ചവർക്ക് അതിർത്തിയിൽ ഗ്രീൻ പാസ് കാണിക്കണം. ഒരിക്കൽ പിസിആർ ടെസ്റ്റ് എടുത്താൽ 14 ദിവസത്തേക്കു മാത്രമാണ് ഗ്രീൻ പാസ് ലഭിക്കുക. അബുദാബിയിൽ ഷോപ്പിങ് മാൾ ഉൾപ്പെടെ വ്യാപാര, വിനോദ കേന്ദ്രങ്ങളിലെ പ്രവേശനത്തിനും ഗ്രീൻ പാസ് നിർബന്ധം. വാക്‌സിൻ എടുത്തവർക്ക് ഒരു തവണ പിസിആർ ടെസ്റ്റ് എടുത്താൽ 14 ദിവസത്തേക്കും വാക്‌സിൻ എടുക്കാത്തവർക്ക് 7 ദിവസത്തേക്കുമാണ് ഗ്രീൻ പാസ് ലഭിക്കുക.

Read Also: സമ്മേളനത്തിന് സംഭാവന നൽകിയില്ല: ഹോട്ടൽ വ്യാപാരിയെ മർദിച്ച് സി.പി.എം പ്രവര്‍ത്തകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button