KeralaLatest NewsNews

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള താരങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍, പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതോടെ ഇരയെ പിന്തുണച്ച് മമ്മൂട്ടിയും മോഹന്‍ലാലും രംഗത്ത് എത്തി.
 ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് പങ്കുവച്ചാണ് താരങ്ങള്‍ പിന്തുണയുമായി എത്തിയത്. നിനക്കൊപ്പം എന്ന് ഇന്‍സ്റ്റഗ്രാമില്‍ മമ്മൂട്ടി കുറിച്ചു. ബഹുമാനമെന്നായിരുന്നു മോഹന്‍ലാലിന്റെ പോസ്റ്റ്.

Read Also : ധീരജ് വധം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖിൽ കുറ്റം സമ്മതിച്ചു, 5 പേർ കൂടി കസ്റ്റഡിയിൽ

നടി മഞ്ജു വാര്യര്‍, പൃഥ്വിരാജ്, ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, പാര്‍വതി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി ഒട്ടനവധി താരങ്ങളാണ് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ് ഷെയര്‍ ചെയ്താണ് മഞ്ജു വാര്യര്‍ രംഗത്തെത്തിയത്. ‘കുറ്റം ചെയ്തതില്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങളുണ്ടായി. ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല’ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button