KeralaLatest NewsNews

കേരളത്തിലെ തീരദേശ മേഖലകളില്‍ വര്‍ഗീയ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നു : സിപിഎമ്മിന് പാര്‍ട്ടി നേതാവിന്റെ മുന്നറിയിപ്പ്

കോഴിക്കോട് : കേരളത്തിലെ തീരദേശ മേഖലകളില്‍ വര്‍ഗീയ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നുവെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ഈ മേഖലകളില്‍ സിപിഎം കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും പി മോഹനന്‍ പറഞ്ഞു. കോഴിക്കോട് നടന്ന സിപിഎം ജില്ലാ സമ്മേളനത്തിലാണ് പാര്‍ട്ടി നേതാവ് അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Read Also : റിസോര്‍ട്ടില്‍ നടന്നത് ഗുണ്ടകളുടെ ലഹരി പാര്‍ട്ടി : തമ്മനം ഷാജി, ഓം പ്രകാശ്, പുത്തന്‍പാലം രാജേഷ് എന്നിവര്‍ക്ക് ക്ഷണം

തീരദേശ പ്രദേശങ്ങളില്‍ രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ അക്രമങ്ങള്‍ ശക്തമായിരിക്കുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് പി.മോഹനന്‍ പറയുന്നു. അതേസമയം, കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാര്‍ നയത്തിനെതിരെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിനിധികള്‍ പറഞ്ഞത്. അലന്‍, താഹ യുഎപിഎ കേസിലും, കെ റെയില്‍ പദ്ധതിയിലും സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിനിധികളില്‍ നിന്നുണ്ടായതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button