COVID 19corona positive storiesLatest NewsNewsInternationalGulfQatar

വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകം: തീരുമാനവുമായി ഖത്തർ

ദോഹ: വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ലഭിക്കുന്ന ഇളവുകൾ കോവിഡ് രോഗമുക്തി നേടിയവർക്കും ബാധകമാണെന്ന് ഖത്തർ. 12 മാസത്തിനുള്ളിൽ കോവിഡ് വൈറസ് ബാധിച്ച് രോഗമുക്തി നേടിയവർക്കാണ് വാക്സിനേഷൻ സ്വീകരിച്ചവർക്കുള്ള അതേ ഇളവുകൾ ലഭിക്കുക. ഇതിനായി ഇഹ്തെറാസ് ആപ്പിലെ ഹെൽത്ത് സ്റ്റേറ്റസിൽ കോവിഡ് വന്നു രോഗമുക്തി നേടിയ തീയതി കാണിച്ചാൽ മതിയാകും.

Read Also: ക്രിസ്തുമസ് ആശംസയുമായിപത്രങ്ങളിൽ വമ്പൻ പരസ്യം: ഡൽഹി സർക്കാരിനെതിരെ പരാതി നൽകി അഭിഭാഷകൻ

അതേസമയം രാജ്യത്തെ കോവിഡ് വാക്സിനേഷൻ പ്രതിരോധ ശേഷിയുടെ കാലാവധി 9 മാസമാക്കി കൊണ്ടുള്ള ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വ്യവസ്ഥ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും കോവിഡ് മുക്തർക്കും ഒരുപോലെ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ 12 മാസമാണ് വാക്സിനേഷന്റെ കാലാവധി. കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസെടുത്ത് 6 മാസത്തിൽ കൂടുതലായവർ ബൂസ്റ്റർ ഡോസ് എടുത്തില്ലെങ്കിൽ ഫെബ്രുവരി 1 മുതൽ ഇഹ്തെറാസിലെ ഗോൾഡൻ ഫ്രെയിം സ്റ്റാറ്റസ് നഷ്ടമാകും.

Read Also: വിദ്യാർത്ഥിയുടെ കൊലപാതകത്തിൽ സംഘര്‍ഷം തുടരുന്നു: കോണ്‍ഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകര്‍ത്ത് എസ് എഫ് ഐ

shortlink

Related Articles

Post Your Comments

Related Articles


Back to top button