Latest NewsNewsInternational

അമേരിക്കയില്‍ മിന്നല്‍ പ്രളയത്തില്‍ വ്യാപക നാശനഷ്ടം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പെയ്ത മഴയില്‍ മിന്നല്‍ പ്രളയം . കനത്ത മഴയെ തുടര്‍ന്ന് സിയാറ്റിലിലും വാഷിംഗ്ടണിലും കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. കാറുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഒഴുകിപ്പോയി.

പ്രളയം രൂക്ഷമായതോടെ രണ്ടു നഗരങ്ങളിലെയും ഹൈവേകളും മൗണ്ടന്‍ പാസുകളും താല്‍ക്കാലികമായി അടച്ചു. അമേരിക്കയിലെ കനത്ത മഞ്ഞുവീഴ്ച്ചയും വെള്ളപ്പെക്കത്തിന്റെ വ്യാപ്തി കൂട്ടിയിട്ടുണ്ട്. മിന്നല്‍ പ്രളയം എന്നാണ് ഈ അപകടത്തെ അമേരിക്കയിലെ കാലവസ്ഥാ നിരീക്ഷകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രളയ സ്ഥലത്തുനിന്നും ലക്ഷക്കണക്കിന് ആള്‍ക്കാരെ ഒഴിപ്പിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി പോകുന്ന മിനിസോട്ടയിലെ മയോ ക്ലിനിക്കിന്റെ ഭാഗങ്ങളിലും പ്രളയം ഉണ്ടായിട്ടുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര മാറ്റിവെച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button