KeralaNattuvarthaLatest NewsNewsIndia

മുസ്‌ലിം സ്ത്രീകളെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ്: ജിഐഒ

കോഴിക്കോട്: മുസ്‌ലിം സ്ത്രീകളെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്ന വിമർശനവുമായി ജിഐഒ രംഗത്ത്. ‘ദ മുസ്‌ലിം റസിസ്റ്റന്‍സ്’ എന്ന തലക്കെട്ടിൽ ജി ഐ ഒ സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിലാണ് പരാമർശം.

Also Read:ദിനോസറല്ല, ഇക്ത്യോസോര്‍: കടല്‍ ഡ്രാഗണിന്റെ 10 മീറ്റര്‍ നീളമുള്ള ഫോസില്‍ കണ്ടെത്തി

‘സുള്ളി ആക്രമണത്തിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പൗരത്വസമരത്തിന് സമാനമായ സമരം ഇതിലും ഉയര്‍ന്നുവരും. രാജ്യത്തെ സുപ്രധാന സമരങ്ങളില്‍ മുസ്‌ലിം വനിതകളുടെ സാന്നിധ്യം ഭയന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ആക്രണമണം നടത്തുന്നത്. ഇത് കൊണ്ടുന്നും നമ്മള് പിന്നോട്ട് പോകില്ല’, സംഗമം ഉദ്ഘാടനം ചെയ്ത ആക്ടിവിസ്റ്റ് ഖാലിദ പര്‍വീന്‍ പറഞ്ഞു.

‘രാജ്യത്തെ രണ്ടാം തരം പൗരന്മാരായി ജീവിക്കാന്‍ മുസ്ലീം സ്ത്രീകള്‍ തയാറല്ല. നമ്മള്‍ അദൃശ്യരാകില്ല, നമ്മള്‍ നിശബ്ദരാകില്ല, നമ്മള്‍ പറയേണ്ടത് പറയുക തന്നെ ചെയ്യും’, ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button