KeralaLatest NewsIndiaNews

‘തല താഴ്ത്തി ജീവിക്കാൻ എനിക്ക് മനസ്സില്ല’: എല്ലാവരെയും തുല്യമായി കാണുന്ന കിനാശ്ശേരി ആണെന്റെ സ്വപ്നമെന്ന് ബിന്ദു അമ്മിണി

ശബരിമല വിഷയത്തിന് ശേഷം താൻ തുടർച്ചയായി ആക്രമിക്കപ്പെടുന്നുവെന്നും അതിന്റെ കാരണം താൻ ഒരു ദളിത് ആയതാണെന്നും ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ജാതീയമായ വേർതിരിവില്ലാതെ എല്ലാവരെയും തുല്യമായി കണക്കാക്കുന്ന കിനാശ്ശേരി ആണെന്റെ സ്വപ്നം എന്ന് ബിന്ദു അമ്മിണി വ്യക്തമാക്കുന്നു. നൂറു വയസ്സുള്ള ദളിതയായ സ്ത്രീയെ ജാതി പേര് കൂട്ടി വിളിക്കുകയും 20 വയസ്സുകാരെ തിരിച്ചു ബഹുമാനത്തോടെ ചേട്ടാ, അണ്ണാ, ടീച്ചർ, തുടങ്ങിയവ കൂട്ടി വിളിക്കുകയും ചെയ്യുന്നത് അനീതിയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തല താഴ്ത്തി ജീവിക്കാൻ തനിക്ക് മനസ്സില്ലെന്നും ഇവർ പറയുന്നു.

Also Read:ദിവസവും ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!

അതേസമയം, കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ചതിൽ ഗൂഡാലോചന ഇല്ലെന്ന് വ്യക്തമാക്കിയ പോലീസ് ആക്രമണ കേസിൽ ബിന്ദു അമ്മിണിയുടെ വാദം തള്ളി രംഗത്ത് വന്നു. പ്രതി മോഹന്‍ദാസ് ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് മനസിലായെങ്കിലും ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദം ബാലിശമാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. പെട്ടെന്നുണ്ടായ അക്രമമാണെങ്കിലും മോഹന്‍ദാസ് കരുതികൂട്ടി ആസൂത്രണത്തോടെയെത്തി മര്‍ദിച്ചതാണെന്നായിരുന്നു ബിന്ദു അമ്മിണിയുടെ വാദം.

ബിന്ദു അമ്മിണിയാണ് തന്നെ ആദ്യം ആക്രമിച്ചതെന്ന് പറഞ്ഞ് മോഹന്‍ദാസ് നല്‍കിയ പരാതിയും പോലീസിന്റെ പരിഗണനയിലാണ്. കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വെച്ചായിരുന്നു ആക്രമണം നടന്നത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പിന്നീട് ശബരിമലയെചൊല്ലിയുള്ള വാക്കേറ്റമാവുകയും മര്‍ദനത്തില്‍ കലാശിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button