Latest NewsNewsInternational

കടലിനടിയിലൂടെ കിലോമീറ്ററുകളോളം നീളം വരുന്ന കേബിളുകള്‍ മുറിഞ്ഞാല്‍ ലോകം നിശ്ചലമാകും

ലോകത്തെ 99 ശതമാനം ആശയവിനിമയവും സാധ്യമാകുന്നത് ഈ കേബിളുകളിലൂടെ

കാലിഫോര്‍ണിയ : കടലിനടിയില്‍ ഉരുക്കിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് സൂക്ഷിക്കുന്ന കിലോമീറ്ററുകളോളം നീളം വരുന്ന കേബിളുകള്‍ മുറിഞ്ഞാല്‍ ലോകം നിശ്ചലമാകും. സബ്മറൈന്‍ കമ്മ്യുണിക്കേഷന്‍ കേബിളുകള്‍ എന്നറിയപ്പെടുന്ന ഈ കേബിളുകളിലൂടെയാണ് ലോകത്തെ 99 ശതമാനം ആശയവിനിമയവും സാധ്യമാകുന്നത്. ലക്ഷക്കണക്കിന് നീളത്തില്‍ വിന്യസിച്ചിട്ടുള്ള ഈ കേബിളുകള്‍ പലയിടങ്ങളിലും പോകുന്നത് എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിനു സമാനമായ ആഴത്തിലൂടെയാണ്.

Read Also : സഹോദരിയെ ശല്യം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി: യുവാവിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി

കേബിള്‍ ലയേഴ്‌സ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ബോട്ടുകളുടെ സഹായത്താലാണ് സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇവ വിന്യസിച്ചിരിക്കുന്നത്. ഒരു തലനാരിഴയോളം വലിപ്പമുള്ള ഒപ്റ്റിക് ഫൈബര്‍ നാരുകള്‍ക്ക് ചുറ്റും കനത്ത ഗാല്‍വനൈസ്ഡ് ഉരുക്കിന്റെ കവചം ഒരുക്കിയിട്ടുണ്ട്. അതിനു പുറത്തായി അതേ കനത്തില്‍ പ്ലാസ്റ്റിക്കിന്റെ കവചവും ഉണ്ട്. ഫൈവ് നയന്‍സ് എന്നറിയപ്പെടുന്ന നിലവാരത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. അതായത് സമയത്തിന്റെ 99.999 ശതമാനവും ഇവ വിശ്വാസയോഗ്യമാണെന്നര്‍ത്ഥം.

എന്നാല്‍ ഈ കേബിളുകള്‍ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കൂറ്റന്‍ സ്രാവുകളില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഗൂഗിള്‍ പോലുള്ള കമ്പനികള്‍ അവരുടെ കേബിളുകള്‍ക്ക് ചുറ്റും ഷാര്‍ക്ക് പ്രൂഫ് കവചവും ഒരുക്കിയിട്ടുണ്ട്.

2014-ലെ കണക്കനുസരിച്ച് മൊത്തം 285 കേബിളുകളാണ് സമുദ്രാന്തര്‍ഭാഗത്ത് വിന്യസിച്ചിരിക്കുന്നത്. അതില്‍ 22 എണ്ണം ഇനിയും ഉപയോഗിക്കുവാന്‍ ആരംഭിച്ചിട്ടില്ല.

സമുദ്രാന്തര കേബിളുകള്‍ തകരാറിലായാല്‍ വെബ്‌സൈറ്റുകള്‍ തുറക്കാനും സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കാന്‍ കഴിയില്ല എന്നുമാത്രമല്ല, കാര്‍ഷിക രംഗവും ആരോഗ്യ രംഗവും ഉള്‍പ്പടെ നിരവധി മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കും. മിലിറ്ററി ലോജിസ്റ്റിക്‌സും, ആഗോളാടിസ്ഥാനത്തിലുള്ള പണമിടപാടുകളും എല്ലാം നിലയ്ക്കും. ചുരുക്കത്തില്‍ ഈ കേബിളുകള്‍ തകരാറിലായാല്‍ ലോകം മറ്റൊരു മഹാമാന്ദ്യത്തിലേക്ക് വഴുതിവീഴുമെന്നു തന്നെ പറയാം.

കേബിളുകള്‍ തകര്‍ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായാല്‍ അത് ഗുരുതരമായി എടുക്കണമെന്നും ഒരു യുദ്ധപ്രഖ്യാപനമായികരുതണമെന്നുമാണ് ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പറയുന്നത്.

അതേസമയം,സമുദ്രാന്തര കേബിളുകള്‍ തകര്‍ക്കുക എന്നത് അത്രയെളുപ്പമുള്ള കാര്യമല്ലെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ ഉണ്ടാകാനിടയുള്ള എതൊരു പ്രകൃതിക്ഷോഭത്തേയും പ്രതിരോധിക്കാന്‍ പാകത്തിനാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button