Latest NewsKeralaNews

‘ധീരജ് കത്തിയുടെ മുകളിൽ മറിഞ്ഞു വീണു മരിച്ചതാണെന്ന് കോൺഗ്രസുകാർ പറയും’: സാമൂഹ്യ പ്രവർത്തക സീന ഭാസ്കർ

കോഴിക്കോട് : ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കമ്യുണിസ്റ്റുകാർക്ക് അവകാശമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രതികരണം നടത്തുന്ന നേതാക്കളെ വിമർശിച്ച് സാമൂഹ്യ പ്രവർത്തക സീന ഭാസ്കർ.

‘കൊലപാതകക്കേസുകളിലെ യഥാർത്ഥ പ്രതികളെ ശിക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം മാറി മാറി വരുന്ന സർക്കാരുകൾക്ക് ഉണ്ട്. എത്ര പേര് ശിക്ഷിക്കപ്പെടുന്നു എന്നതാണ് ചോദ്യം. ധീരജിന്റെ നെഞ്ചത്തേക്ക് കത്തി കുത്തിയിറക്കിയതാണ്. കത്തി പെട്ടന്ന് വന്നതല്ല. നാളെ ഒരു കാലത്ത് ശീരാജിന്റെ കൊലപാതകത്തെ കുറിച്ച് പറയുമ്പോൾ ധീരജ് കത്തിയുടെ മുകളിൽ മറിഞ്ഞുവീണ് മരിച്ചതാണെന്ന് കോൺഗ്രസും യൂത്ത് കോൺഗ്രസുമൊക്കെ പറയും’, സീന ഭാസ്കർ പറയുന്നു. മാതൃഭൂമിയുടെ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു സീനയുടെ പ്രതികരണം.

Also Read:ആർഎസ്എസിന്റെയും എസ് ഡിപിഐയുടെയും ചോരക്കൊതി കണ്ട് കോൺഗ്രസ് ക്രിമിനലുകളും നാവു നുണയുകയാണ്: തോമസ് ഐസക്

അതേസമയം, ഇടുക്കി കൊലപാതകവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ണൂരിൽ പൊലീസ് ജാഗ്രത കർശനമാക്കി.
ധീരജിന്‍റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക. സിപിഎം ഇടുക്കി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും. ധീരജിന്‍റെ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരെത്തിക്കും. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button