KeralaLatest NewsIndia

കലിയുഗ വരദനെ കാണണം : അനുഗ്രഹം തേടി അജയ് ദേവ്ഗൺ

പത്തനംതിട്ട: കലിയുഗ വരദനെ കാണാൻ ശബരിമല സന്നിധാനത്തെത്തി ബോളിവുഡ് താരം അജയ് ദേവ്ഗൺ. ഹെലികോപ്റ്റർ മാർഗം ഒമ്പത് മണിയോടെ അദ്ദേഹം നിലക്കൽ എത്തുകയായിരുന്നു. രാവിലെ 11 മണിയോടെയാണ് ഇരുമുടിയേന്തി അജയ് ദേവ്ഗൺ പതിനെട്ടാംപടി ചവിട്ടിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇത് നാലാം തവണയാണ് ദർശനത്തിനായി അജയ് ദേവ്ഗൺ ശബരിമലയിൽ എത്തുന്നത്. ദർശനം നടത്തിയതിനു ശേഷം മേൽശാന്തി, തന്ത്രി എന്നിവരിൽ നിന്ന് ദേവ്ഗൺ അനുഗ്രഹവും വാങ്ങിച്ചു. മാളികപ്പുറത്തും അദ്ദേഹം സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ദേവ്ഗൺ മലയിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

അജയ് ദേവ്ഗണെ കൂടാതെ അമിതാബ് ബച്ചൻ , വിവേക് ഒബ്‌റോയ്, തുടങ്ങിയ പ്രമുഖരും ശബരിമല ക്ഷേത്രദർശനത്തിന് എത്താറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button