Latest NewsNewsIndiaCrime

അപേക്ഷ നല്‍കിയിട്ടും ലോണ്‍ കിട്ടിയില്ല: രാത്രി ബാങ്കിന് പെട്രോളൊഴിച്ച് തീയിട്ട് യുവാവ്, 12 ലക്ഷത്തോളം രൂപയുടെ നഷ്ടം

വാസിം ലോണിന് വേണ്ടി കാനറാ ബാങ്കിലാണ് അപേക്ഷ നല്‍കിയിരുന്നത്

ഹവേരി: ലോണിനുള്ള അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ബാങ്കിന് പെട്രോളൊഴിച്ച് തീയിട്ട് യുവാവ്. ബാങ്കിന് തീയിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 33 വയസുകാരനായ വാസിം ഹസരത്സബ് മുല്ല ആണ് അറസ്റ്റിലായത്. യുവാവിനെതിരെ ഐപിസി സെഷന്‍ 436, 477, 435 എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ ഹവേരി ജില്ലയിലായിരുന്നു സംഭവം.

Read Also : ശബരിമലയില്‍ ഇന്ന് തിരുവാഭരണ ഘോഷയാത്ര: ഉച്ചയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കും, മകരവിളക്ക് വെള്ളിയാഴ്ച

വാസിം ലോണിന് വേണ്ടി കാനറാ ബാങ്കിലാണ് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ചില രേഖകള്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അപേക്ഷ നിരസിക്കുകയായിരുന്നു. ഇതില്‍ രോഷം കൊണ്ട യുവാവ് ബാങ്കില്‍ നിന്ന് അപ്പോള്‍ മടങ്ങിയെങ്കിലും രാത്രി വീണ്ടും ബാങ്കില്‍ മടങ്ങിയെത്തി. രാത്രിയില്‍ ബാങ്കിന് സമീപമെത്തിയ യുവാവ് ജനല്‍ ചില്ല് തകര്‍ത്തശേഷം ബാങ്കിന് അകത്തേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു.

തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരും സുരക്ഷാ ജീവനക്കാരനും ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അഞ്ച് കമ്പ്യൂട്ടറുകള്‍, ഫാന്‍, ലൈറ്റ്, പാസ്ബുക്ക് പ്രിന്റര്‍, ക്യാഷ് കൗണ്ടിംഗ് മെഷീന്‍, സിസിടിവികള്‍, കൗണ്ടറുകള്‍ തുടങ്ങി 12 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് അധികൃതര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button