Latest NewsIndia

ചരൺജിത് സിംഗ് ഛന്നിക്ക് തിരിച്ചടി : അടുത്ത ബന്ധു ബിജെപിയിൽ ചേർന്നു

ചണ്ഡീഗഡ്: പഞ്ചാബിൽ നിന്നും കോൺഗ്രസിന് അപ്രിയമായ വാർത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ അടുത്ത ബന്ധു ബിജെപിയിൽ ചേർന്നതാണ് ഒടുവിലുണ്ടായ സംഭവം.

ചരൺജിത് സിംഗ് ഛന്നിയുടെ അടുത്ത ബന്ധുവായ ജസ്‌വീന്ദർ സിംഗ് ദലിവാൽ ചൊവ്വാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. പഞ്ചാബിൽ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിന്റെ സാന്നിധ്യത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് ജസ്‌വീന്ദർ പാർട്ടി അംഗത്വം സ്വീകരിച്ചത്.

സുഖ്ദേവ് സിങ് നയിക്കുന്ന സന്യുക്തുമായും, ക്യാപ്റ്റൻ അമരീന്ദർ സിംഗ് നേതൃത്വം വഹിക്കുന്ന പഞ്ചാബ് ലോക് കോൺഗ്രസുമായും നിലവിൽ ബിജെപി സഖ്യം ഉണ്ടാക്കി കഴിഞ്ഞു. അമരീന്ദർ സിംഗിന്റെ രാജിയും തുടർന്ന് പുതിയ പാർട്ടി ഉണ്ടാക്കിയതും കോൺഗ്രസിന് കടുത്ത ക്ഷീണമാണ് സൃഷ്ടിച്ചത്. വരാൻ പോകുന്ന ഫെബ്രുവരി 14ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ, ബിജെപി സർവ്വ കരുത്തോടെയും കോൺഗ്രസിന് പ്രതിരോധം തീർക്കുമെന്ന് ഉറപ്പാണ്.

shortlink

Related Articles

Post Your Comments


Back to top button