ThiruvananthapuramKeralaNattuvarthaNews

ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ കാണാതായി : നാടുമുഴുവൻ തിരച്ചിൽ, കണ്ടെത്തിയപ്പോൾ ഞെട്ടൽ

ആലപ്പുഴ: ഉറങ്ങിക്കിടന്ന നാലു വയസ്സുകാരി ബുധനാഴ്ച രാവിലെ പത്തു മുതൽ കാണാതെയായി. സംഭവം അറിഞ്ഞതോടെ റിവ്യൂ മീറ്റിങ്ങ് പോലും റദ്ദാക്കി എസ്പി ജയ്ദേവ് ഉൾപ്പടെയുള്ള സംഘം കുഞ്ഞിന്റെ വീട്ടിലെത്തി.

Also Read : വഴിത്തർക്കത്തിന്റെ പേരിൽ മലപ്പുറത്ത് യുവാവിനെ തീകൊളുത്തി കൊന്നു

മുഴുവൻ എയ്‍ഡ് പോസ്റ്റുകളിലും നാലു വയസ്സുകാരിയെ തിരഞ്ഞുകൊണ്ടിരുന്നു. കുട്ടിയെ കാണാതായെന്ന വാട്സാപ് സന്ദേശം വിവിധ ഗ്രൂപ്പുകളിലൂടെ വൈറലായതോടെ നാട്ടുകാരും തിരച്ചിലിനിറങ്ങി. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് തുടങ്ങി എല്ലായിടത്തും അന്വേഷണം, പരിശോധന നടത്തി. 11 മണിയോടെ അലമാരയ്ക്ക് പിന്നിൽ കിടന്നു ഉറങ്ങി പോയ കുട്ടി ഉണർന്നു. രാവിലെ ഒമ്പതര വരെ കട്ടിലിൽ കിടന്നുറങ്ങിയ കുട്ടി എപ്പോഴാണ് എഴുന്നേറ്റു പോയി അലമാരയുടെ മറവിൽ കിടന്നതെന്നു വീട്ടുകാർ ആരും കണ്ടിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button