Latest NewsNewsIndia

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യു : തിരിച്ചടിച്ച് സൈന്യം

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് വീരമൃത്യു. കശ്മീര്‍ പോലീസിലെ രോഹിത് ഛിബ് ആണ് വീരമൃത്യു വരിച്ചത്. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. അതേസമയം ഏറ്റുമുട്ടലില്‍ സൈന്യം തിരിച്ചടിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. ഇയാള്‍ ജെയ്ഷ്-ഇ-മുഹമ്മദ് സംഘടനയിലുള്ള ഭീകരനാണെന്നാണ് കണ്ടെത്തല്‍. സംഭവസ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.

കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ പരിവാന്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button