ThiruvananthapuramKeralaNattuvarthaNews

വൈദ്യുതി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടണം: മന്ത്രി കെ.കൃഷ്ണൻകുട്ടി

1.5 മെഗാവാട്ടിന്റെ പുരപ്പുറ സൗരോർജ നിലയങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു

വൈദ്യുതി ഉത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്നും അതിലൂടെ മാത്രമേ വ്യവസായങ്ങളും തൊഴിലവസരങ്ങളും വളരുകയുള്ളുവെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയുടെ സൗരപദ്ധതിയുടെ ഭാഗമായി 1.5 മെഗാവാട്ട് പുരപ്പുറ സൗരോർജ നിലയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സർക്കാരും കെ.എസ്.ഇ.ബിയും നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് പുരപ്പുറ സൗരോർജ നിലയങ്ങളെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദനം 65 മെഗാവാട്ടിൽ നിന്നും മാർച്ച് മാസത്തോടെ 100 മെഗാവാട്ടിൽ എത്തിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. സൗരോർജ വൈദ്യുതോത്പാദനം പരമാവധി ഉപയോഗപ്പെടുത്തി വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button