KeralaLatest NewsNews

സിപിഎമ്മിന്റെ മെഗാ തിരുവാതിര, മലക്കംമറിഞ്ഞ് കോടിയേരി : തിരുവാതിര ഒഴിവാക്കാമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂര്‍: തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിര സംബന്ധിച്ച് മലക്കം മറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മെഗാ തിരുവാതിര സംഘടിപ്പിച്ചതിനെതിരെ വന്‍ ജനരോഷമാണ് ഉയര്‍ന്നു വന്നത് . ഇതോടെ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടിയേരി പറഞ്ഞു.

Read Also : മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്ന കോടിയേരിയുടെ പ്രസ്താവന അടവുനയം മാത്രം: ബഹാഉദ്ദീൻ നദ്‍വി

502 സ്ത്രീകള്‍ അണിനിരന്ന മെഗാ തിരുവാതിരയാണ് ചൊവ്വാഴ്ച സംഘടിപ്പിച്ചത്. ജനുവരി 14 മുതല്‍ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്‌ഐ സ്‌കൂള്‍ ഗ്രൗണ്ടില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, എംഎല്‍എ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി. കോവിഡ്, ഒമിക്രോണ്‍ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button