KeralaLatest NewsNewsCrime

കോട്ടയത്ത് 88 -കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരൻ അറസ്റ്റിൽ

കോട്ടയം : തനിച്ച് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 20 കാരൻ പിടിയിൽ. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയനാണ് പിടിയിലായത്.

കോട്ടയം കിടങ്ങൂരിൽ തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്കാണ് സംഭവം നടന്നത്. വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മക്കൾ വിവാഹ ശേഷം മാറി താമസിക്കുന്നതിനാൽ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു വയോധിക. ബലപ്രയോഗത്തിൽ പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also  :  ഭരണഘടനാവിരുദ്ധം: നാളെ അത് 120 ആകാം, ബിജെപി എംഎൽഎമാരുടെ സസ്‌പെൻഷനിൽ ഉദ്ദവ് സർക്കാരിനെതിരെ സുപ്രീം കോടതി

സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പ്രസാദിനെ പോലീസ് സംഘം ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെത്തിയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button