Latest NewsNewsInternational

ഭൂമിയില്‍ അന്യഗ്രഹ ജീവി, ലോകം ഞെട്ടുന്ന വാര്‍ത്തയ്ക്ക് ഓഗസ്റ്റ് സാക്ഷ്യം വഹിക്കുമെന്ന് പ്രവചനം

കാലിഫോര്‍ണിയ: ലോകം ഞെട്ടുന്ന വാര്‍ത്തയ്ക്ക് 2022 ഓഗസ്റ്റ് മാസം സാക്ഷ്യം വഹിക്കുമെന്ന് പ്രവചനം. ഭൂമിയില്‍ അന്യഗ്രഹ വംശത്തെ കണ്ടെത്തുമെന്നാണ് പ്രവചനം. ടൈംട്രാവലര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ആളാണ് പ്രവചനവുമായി എത്തിയിരിക്കുന്നത്. പാസ്റ്റ് ടൈം ട്രാവല്‍ എന്ന അക്കൗണ്ടിലൂടെയാണ് ഇയാളുടെ പ്രവചനം. താന്‍ ടൈം ട്രാവലര്‍ അല്ലെന്ന് വിശ്വസിക്കുന്നവര്‍ ഈ പ്രവചനം യാഥാര്‍ത്ഥ്യമാകുമ്പോള്‍ വിശ്വസിക്കുമെന്നും ഇയാള്‍ പറയുന്നു.

Read Also : നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാശ്രമം: പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

മൂന്ന് തീയതികള്‍ എടുത്ത് പറഞ്ഞാണ് ഇയാള്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. ഓഗസ്റ്റ് രണ്ടിന് അന്യഗ്രഹ ജീവികളെ ഭൂമിയില്‍ കണ്ടെത്തുമെന്നതാണ് ഒന്ന്. രണ്ടാമത്തേത് മാര്‍ച്ച് 15ന് ഒരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച് ലോകത്തിന്റെ പകുതി ഭാഗങ്ങളില്‍ ചാരമേഘം സൃഷ്ടിക്കുമെന്നാണ്. മൂന്നാമത്തെ പ്രവചനം ജൂണ്‍ 22ന് ഒരുമാസം മുന്‍പ് കാണാതായ വിമാനം തിരിച്ചെത്തുമെന്നുമാണ്.

എന്നാല്‍ വിമാനത്തിലുള്ളവര്‍ മൂന്ന് മണിക്കൂര്‍ മാത്രമാണ് വിമാനത്തില്‍ യാത്ര ചെയ്തതെന്ന് പറയുമെന്നും വിചിത്രമായ പ്രവചനമുണ്ട്. ഇയാളുടെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button