Latest NewsKeralaNews

ട്രാൻസ് വനിതയായി ജീവിക്കാനാകില്ല: ദയാവധം തേടി അനീറ

കൊച്ചി : ദയാവധത്തിന് അനുമതി തേടി ട്രാന്‍സ്‌ജെന്റര്‍ അനീറ കബീര്‍. ദയാ വധത്തിനായി അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ലഭ്യമാക്കി തരണമെന്നാവശ്യപ്പെട്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് അനുമതി നല്‍കിയിരിക്കുകയാണ് അനീറ. ട്രാന്‍സ് വനിത എന്ന നിലയില്‍ ജോലി ചെയ്തു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യമായെന്ന് നിരാശയാണ് അനീറയെ ദയാവധത്തിന് അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

രണ്ടു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം, എം എഡ്, സെറ്റ് ഇങ്ങനെ ഒരു ഹയർ സെക്കണ്ടറി അധ്യാപികയാകാനുള്ള എല്ലാ യോഗ്യതയുമുണ്ടെങ്കിലും ജോലി തേടി അലയുകയാണ് അനീറ. 14 സ്കൂളുകളിൽ താത്കാലിക അധ്യാപക നിയമനത്തിന്റെ പരസ്യം കണ്ട് അപേക്ഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ ആയത് മൂലം അവസരം നിഷേധിക്കപ്പെടുകയായിരുന്നു.

Read Also  :  കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 2,511 കേസുകൾ

സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് പോലും അനീറക്ക് നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. പിന്നീട് പാലക്കാട് ഒരു സര്‍ക്കാര്‍ സ്കൂളില്‍ ജോലി ലഭിച്ചെങ്കിലും നവംബര്‍ പകുതിയോടെ രാജിവെക്കേണ്ടി വന്നു. സീനിയര്‍ തസ്തികയിലേക്ക് സ്ഥിരം ആളെത്തിയപ്പോള്‍ താത്കാലികമായി ഇവിടെയുണ്ടായിരുന്നയാളെ ജൂനിയറാക്കി അനീറയെ പറഞ്ഞുവിടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button