Latest NewsCricketNewsSports

ബ്രാന്റഡ് വാച്ചുകളോ വസ്ത്രങ്ങളോ ഒന്നും ദ്രാവിഡ് ആഗ്രഹിക്കുന്നില്ല: ഇഷ്ടാനുഷ്ടങ്ങളെക്കുറിച്ച് ഭാര്യ വിജേതപെന്‍ധര്‍ക്കര്‍

ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ ശീലങ്ങളെക്കുറിച്ചും ഇഷ്ടാനുഷ്ടങ്ങളെക്കുറിച്ചും വെളിപ്പെടുത്തി ഭാര്യ വിജേത പെന്‍ധര്‍ക്കര്‍. കുടുംബം ഒരിക്കലും മത്സരത്തെയും പ്രകടനത്തെയും ബാധിക്കരുത് എന്നതിനാല്‍ വിദേശ പര്യടനങ്ങളില്‍ തങ്ങള്‍ താമസം രണ്ട് മുറിയിലായിരുന്നെന്ന് വിജേത പറഞ്ഞു.

‘രണ്ട് കുട്ടികളായ ശേഷം അദ്ദേഹത്തോടൊപ്പം വിദേശ പര്യടനങ്ങളില്‍ പോയിരുന്നു. എന്നാല്‍ രണ്ട് മുറികളിലായാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. മത്സരങ്ങള്‍ക്ക് തലേ ദിവസം അദ്ദേഹത്തിന് സ്വകാര്യ നല്‍കാറുണ്ട്. രാഹുല്‍ തന്റെ റൂമില്‍ യോഗ ചെയ്യുകയും മറ്റ് പരിശീലനങ്ങള്‍ ചെയ്യുകയും ചെയ്യും. ഞാന്‍ കുട്ടികളോടൊപ്പം മറ്റൊരു മുറിയിലുമായിരിക്കും.’

Read Also:- വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം..!

‘പരമ്പരകള്‍ക്കായി അദ്ദേഹം വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ എല്ലാ സാധനങ്ങളും ബാഗില്‍ എടുത്തുവെച്ച് കൊടുക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്രിക്കറ്റ് കിറ്റില്‍ തൊടാറില്ല. വസ്ത്രങ്ങളും മറ്റ് സാധനങ്ങളും മാത്രമാണ് ബാഗിലാക്കി നല്‍കുക. രണ്ട് ജോഡി വസ്ത്രം മാത്രമാണ് അദ്ദേഹം കൊണ്ടുപോകാറുള്ളത്. ബ്രാന്റഡ് വാച്ചുകളോ വസ്ത്രങ്ങളോ ഒന്നും അദ്ദേഹം ആഗ്രഹിക്കുന്നില്ല. അത് കൊണ്ടുനടക്കാന്‍ ശ്രമിക്കാറുമില്ല’ വിജേത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button