KeralaLatest NewsNews

പ്രതിഭ സ്‌കോളർഷിപ്പ് സ്‌കീമിൽ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ നൽകുന്ന പ്രതിഭ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ബോർഡ് പരീക്ഷ വിജയിച്ചതിനുശേഷം അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ 2021-22 അധ്യയന വർഷം ബിരുദ പഠനത്തിന് ചേർന്നവർക്ക് അപേക്ഷിക്കാം.

Read Also: കേരളത്തിലെ യുവാക്കളെ ഓൺലൈൻ വഴി ഐഎസ് ഭീകരവാദം പരിശീലിപ്പിക്കുന്നു: കെ.സുരേന്ദ്രൻ

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്ന് വർഷ ബിരുദ പഠനത്തിനും തുടർന്നുള്ള രണ്ട് വർഷം ബിരുദാനന്തര ബിരുദ പഠനത്തിനും സ്‌കോളർഷിപ്പ് ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ വഴി നിർദിഷ്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ജനുവരി 31 നകം നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, 0471 2548208, 2548346, ഇ-മെയിൽ: [email protected], [email protected].

Read Also: ലോകത്തെ ഭീതിയിലാഴ്ത്തി ഹൈപ്പര്‍സോണിക് മിസൈലുമായി ഉത്തര കൊറിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button