KottayamKeralaNattuvarthaLatest NewsNews

ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ രണ്ടു വര്‍ഷത്തിനു ശേഷം പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കും: ജോസ് കെ മാണി

കോട്ടയം: ഇടതുപക്ഷത്തിൻ്റെ നേതൃത്വത്തിൽ രണ്ടു വര്‍ഷത്തിനു ശേഷം പ്രാദേശിക പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രം നടത്തുന്നത് ബുൾഡോസർ ഭരണമാണെന്നും സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് എന്നും ജോസ് കെ മാണി പറഞ്ഞു.

ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന കേരള മോഡൽ എന്ന ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായും കേരള സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ നടത്തിയ ഹീനമായ എല്ലാ നീക്കങ്ങളെയും ആത്മവിശ്വാസത്തോടെ നേരിട്ടു കൊണ്ടാണ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയതെന്നും ജോസ് കെ മാണി പറഞ്ഞു.

ഭൂട്ടാനിൽ ചൈനീസ് കൈയേറ്റം: ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ പു​റത്ത്, ല​ക്ഷ്യ​മി​ടു​ന്ന​ത് സൈ​നി​ക വി​ന്യാ​സമെന്ന് സംശയം

നാലു പതിറ്റാണ്ടിന് ശേഷം കേരളത്തിൽ തുടർ ഭരണം കിട്ടിയെങ്കിൽ ഇടത് പാർട്ടികൾ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും അത്ഭുതമില്ല ജോസ് കെ മാണി വിശദമാക്കി. കോൺഗ്രസിന് രാജ്യത്തെ നയിക്കാൻ കഴിയില്ലെന്നും മോദി സർക്കാരിന് മുന്നിൽ കോൺഗ്രസ് ദുർബലമാകുന്ന കാഴ്ചയാണ് കണ്ടുവരുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

‘പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു. വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും സ്വകാര്യ മേഖലക്ക് തീറെഴുതി. കേന്ദ്രം ഭരിക്കുന്നത് ശതകോടീശ്വരൻമാർക്ക് വേണ്ടിയാണ്. സംസ്ഥാനങ്ങളെ തങ്ങളുടെ കാൽകീഴിൽ അടിയറവ് പറയിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ബിജെപി പറയുന്നത് അനുസരിക്കാത്ത സംസ്ഥാന സർക്കാരുകളെ ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഫിസിക്കൽ ഫെഡറലിസത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്’. ജോസ് കെ മാണി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button