Latest NewsNewsIndia

തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ 2000 പുതിയ പള്ളികള്‍ നിര്‍മ്മിക്കുമെന്ന് വാഗ്ദാനം, വാര്‍ത്ത തള്ളി അഖിലേഷ് യാദവ്

ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ല, വാര്‍ത്തകള്‍ വ്യാജമെന്ന് പാര്‍ട്ടി വക്താവ്

ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച്, തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ 2000 പുതിയ പള്ളികള്‍ നിര്‍മിക്കുമെന്ന വാഗ്ദാനം ചെയ്തതായുള്ള വാര്‍ത്ത തള്ളി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് . ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍, പൂര്‍വാഞ്ചല്‍ മേഖലകളില്‍ സമാജ് വാദി പാര്‍ട്ടി 2000 പുതിയ പള്ളികള്‍ നിര്‍മ്മിക്കുമെന്ന് രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത് . മാത്രമല്ല ബാബറി മസ്ജിദ് നിര്‍മ്മാണത്തിന് 1000 കോടി , ന്യൂനപക്ഷ സമുദായത്തിന് 30 ശതമാനം സംവരണം എന്നിവയും അഖിലേഷ് യാദവ് വാഗ്ദാനം ചെയ്തുവെന്നാണ് വാട്‌സാപ്പ് വഴി പ്രചരിക്കുന്നത് .

Read Also : ലിംഗം കൊണ്ടല്ല കുട്ടികളെ പഠിപ്പിക്കുന്നത്, സ്ത്രീവേഷം കെട്ടിയ പുരുഷനെന്നു പരിഹാസം: ദയാവധത്തിന് അപ്പീൽ നൽകിയ അനീറ

സമാജ് വാദി പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചാല്‍ അയോദ്ധ്യയുടെ പേര് മാറ്റുമെന്നും സന്ദേശത്തില്‍ പറയുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് സമാജ് വാദി പാര്‍ട്ടി വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു .

എസ്പി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ രാമക്ഷേത്ര നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ നുണകളും കിംവദന്തികളും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button