Latest NewsNewsInternational

വിദ്യാർത്ഥിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി പലതവണ സെക്സിലേർപ്പെട്ടു: അധ്യാപിക അറസ്റ്റിൽ

വിദ്യാർത്ഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപിക അറസ്റ്റിൽ. അമേരിക്കയിലെ സൗത്ത് കാരലിനയിലുള്ള പിക്കന്‍സ് കൗണ്ടിയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിവരം ലഭിച്ച ഒരാൾ പോലീസിൽ രഹസ്യ സന്ദേശം അയയ്ക്കുകയായിരുന്നു. ഈ സന്ദർശത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അധ്യാപിക കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വിദ്യാർത്ഥിയുമായി സെക്സിലേർപെട്ടെന്ന് അധ്യാപിക കുറ്റസമ്മതം നടത്തിയതോടെ ഇവരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 31-നാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചതെന്ന് പൊലീസില്‍ അറിയിച്ചു. പിക്കന്‍സ് കൗണ്ടിയിലെ ഒരു സ്‌കൂളില്‍ അധ്യാപികയായ കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെയാണ് അറസ്റ്റിലായത്. 31 വയസ്സുള്ള കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെ 2017 മുതല്‍ ഈ സ്‌കൂളിലെ അധ്യാപികയാണ്. 16 വയസ്സുള്ള തന്റെ ക്ലാസിലെ വിദ്യാർത്ഥിയുമായിട്ടായിരുന്നു അധ്യാപികയുസേ സെക്സ്.

സ്‌കൂളില്ലാത്ത ദിവസം ക്ലെംസണിനടുത്തുള്ള വീട്ടിലേക്ക് വിദ്യാര്‍ത്ഥിയെ വിളിപ്പിക്കുകയും ലൈംഗിക ബന്ധം നടത്തുകയും ചെയ്തു എന്നാണ് പരാതി. പിന്നീട് പലതവണ ഇവർ ഇത് ആവർത്തിച്ചു. കേസിൽ അറസ്റ്റ് ചെയ്ത അധ്യാപികയെ പിന്നീട് പതിനായിരം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടു. കാതറിന്‍ ഫ്‌ളോഗര്‍ പെല്‍ഫ്രെയെ ജോലിയില്‍നിന്നും അന്വേഷണ വിധേയമായി പിരിച്ചുവിട്ടതായി അറസ്റ്റിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button