Latest NewsIndia

‘കോൺഗ്രസ് നേതാക്കൾ ഇന്ത്യയിലെ ചക്രവർത്തിമാരല്ല’ : പരിഹാസവുമായി തൃണമൂൽ കോൺഗ്രസ്

പനാജി: കോൺഗ്രസിനെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കൾ ഇന്ത്യയുടെ ചക്രവർത്തിമാരല്ലെന്നാണ് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. തൃണമൂൽ നേതാവായ മഹുവ മൊയ്ത്രയാണ് ഇങ്ങനെ ഒരു പ്രസ്താവന നടത്തിയത്.

ഗോവയിൽ കോൺഗ്രസ് തകർന്നടിഞ്ഞു നിൽക്കുകയാണെന്ന സത്യം അവർ മനസ്സിലാക്കണമെന്നും മഹുവ ചൂണ്ടിക്കാട്ടി ബിജെപിയെ തോൽപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു വേണ്ടി ഒരു സഖ്യത്തിന് തൃണമൂൽ കോൺഗ്രസ് തയ്യാറുമാണ്. എന്നാൽ, എല്ലാറ്റിനും മേലെ തങ്ങളാണെന്നുള്ള ഭാവം കോൺഗ്രസ് വെടിയണമെന്നും അവർ പറഞ്ഞു.

ബിജെപിയും കോൺഗ്രസുമാണ് ഗോവയിലെ പ്രധാന മത്സരാർത്ഥികളെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം ഇന്നലെ പ്രസ്താവിച്ചിരുന്നു. ഇതിനു മറുപടിയായാണ് മഹുവയുടെ രൂക്ഷമായ പ്രസ്താവന. ഗോവയിൽ ബിജെപിക്കെതിരെ തൃണമൂൽ-കോൺഗ്രസ് സഖ്യം ഗോവയിൽ മത്സരിക്കുമെന്ന സൂചനകളുണ്ടെങ്കിലും, അതിനെക്കുറിച്ച് ഈ നിമിഷം വരെ ഒന്നും തന്നെ പറയാറായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button