Latest NewsNewsInternationalOmanGulf

ഒമാനിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

മസ്‌കത്ത്: ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് രൂപം കൊണ്ടിട്ടുള്ള ന്യൂനമർദ്ദം മൂലം വിവിധ ഇടങ്ങളിൽ വരും ദിനങ്ങളിൽ മഴയ്ക്കും, അസ്ഥിര കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Read Also: പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം ഒളിച്ചോടി: രണ്ട് സ്ത്രീകളും കാമുകന്മാരും അറസ്റ്റിൽ

മുസന്ദം, നോർത്ത് അൽ ബത്തീന ഗവർണറേറ്റുകളിൽ ഈ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടും. 2022 ജനുവരി 15, ശനിയാഴ്ച്ച വൈകീട്ട് മുതൽ മുസന്ദം, നോർത്ത് അൽ ബത്തീന ഗവർണറേറ്റുകളിൽ അസ്ഥിര കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും ഇത് ഏതാനും ദിവസം വരെ തുടരാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read Also: ചില വിത്തുകൾ മുളച്ചാലും ആഴത്തിൽ വേരിറങ്ങില്ല: ബിഷപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയോട് പ്രതികരിച്ച് എൻ എസ് മാധവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button