Latest NewsNewsIndia

ജനങ്ങളുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ട്, നേതാക്കളുടെ രാജിയിൽ വലിയ കാര്യമില്ല: നരേന്ദ്ര സിങ് തോമര്‍

ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തര്‍പ്രദേശിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് വലിയ കാര്യമല്ലെന്ന് ബിജെപി. തങ്ങള്‍ക്ക് ജനങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു.

പിന്നാക്ക വിഭാഗനേതാക്കളായ മന്ത്രിമാരും എംഎല്‍എമാരും തുടര്‍ച്ചയായി ബിജെപിയില്‍ നിന്ന് രാജിവെക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ‘ഉത്തര്‍പ്രദേശിലെ രാജി വലിയ കാര്യമല്ല. സംസ്ഥാനത്ത് എല്ലായിടത്തുനിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ജനങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്കുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതില്‍ ബിജെപി വിജയിക്കും’- തോമര്‍ പറഞ്ഞു.

Read Also  :  മുസ്ലിംഭൂരിപക്ഷം കുറയ്ക്കാന്‍ മോദി മറ്റു മതക്കാരെ കശ്മീരിലേക്ക് വിടുന്നു, കശ്മീരിനെ പിളര്‍ത്തുകയും ചെയ്തു : എസ്ആർപി

രാജസ്ഥാനിലെ അല്‍വാര്‍ പീഡനത്തില്‍ കോണ്‍ഗ്രസിനെതിരെയും തോമര്‍ രംഗത്തെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകാന്‍ കാരണം അവര്‍ ക്രമസമാധാനപാലനത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്താത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button