KottayamKeralaNattuvarthaLatest NewsNews

പങ്കാളി കൈമാറ്റ കേസ്: ഇടപെടാൻ ആകില്ല, സദാചാര പോലീസ് ആകാൻ വയ്യെന്ന് ജില്ലാ പോലീസ് മേധാവി

കോട്ടയം: പങ്കാളി കൈമാറ്റ കേസിൽ നിലപാട് വ്യക്തമാക്കി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ രംഗത്ത്. പരസ്പരം സമ്മതത്തോടുകൂടി ഉള്ള പങ്കാളി കൈമാറ്റക്കേസിൽ പോലീസിന് ഇടപെടാൻ പരിമിതികളുണ്ട് എന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ഇത്തരം ഇടപെടൽ ഫലത്തിൽ മോറൽ പോലീസിംഗ് ആയി ഇതു മാറും എന്ന് പോലീസ് മേധാവി പറഞ്ഞു. അത് കൊണ്ട് തന്നെ പരാതി ഉള്ള കേസിൽ മാത്രമേ പോലീസിന് നടപടി എടുക്കാൻ ആകു എന്നും ഡി ശില്പ വ്യക്തമാക്കി. അല്ലെങ്കിൽ ഇക്കാര്യത്തിൽ നിയമപരമായ തിരിച്ചടി ഉണ്ടാകും എന്നാണ് പോലീസ് ചൂണ്ടിക്കാണിക്കുന്നത്.

കോട്ടയത്ത് നിലവിൽ ഉള്ള കേസ് ബലാത്സംഗക്കേസ് ആയി ആണ് കൈകാര്യം ചെയ്യുന്നത്. ഭർത്താവ് മറ്റുള്ളവരോട് ലൈംഗികബന്ധത്തിന് ഏർപ്പെടണമെന്ന് നിർബന്ധിച്ചതായി പരാതിക്കാരിയായ ഭാര്യ മൊഴി നൽകി. അതാണ് കേസിൽ നിർണായകമായത് എന്നും ജില്ലാ പോലീസ് മേധാവി. കോട്ടയം സ്വദേശിനി നൽകിയ പരാതിയിൽ ഒൻപത് പ്രതികളാണ് ഉള്ളത്. ഇവരിൽ ആറു പേരെ മാത്രമാണ് പിടിക്കാൻ പോലീസിന് ആയത്.

കേരളത്തിൽ എല്ലാ രാഷ്ട്രീയക്കാരുമുള്ളതുപോലെ പോലീസിൽ ആർഎസ്എസുകാരുമുണ്ട്, പ്രശ്‌നങ്ങൾ എല്ലാ കാലത്തും ഉള്ളത്: കോടിയേരി

ആദ്യ ദിവസങ്ങളിൽ തന്നെ ആറുപേരെ പിടികൂടിയെങ്കിലും പിന്നീടുള്ള അന്വേഷണം ഇഴയുകയായിരുന്നു. പാലാ സ്വദേശിയും കൊച്ചി സ്വദേശിയും കൊല്ലം സ്വദേശിയുമാണ് ഈ ഇനി കേസിൽ അറസ്റ്റിൽ ആകാൻ ഉള്ളത്. ഇതിൽ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ ആണ് ഇയാൾ ഇപ്പോൾ ഉള്ളത് എന്നും പോലീസ് വ്യക്തമാക്കുന്നു. ഇയാളെ അവിടെ നിന്നും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഒളിവിലുള്ള മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പോലീസ് നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button