ThiruvananthapuramKeralaLatest NewsNews

ജില്ലാ കമ്മിറ്റിയില്‍ നിന്ന് ആര്യ രാജേന്ദ്രൻ പുറത്ത്: സമ്പത്തിന് പകരം ഷിജു ഖാനെ ഉൾപ്പെടുത്തി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും മുന്‍ ആറ്റിങ്ങല്‍ എംപി എ സമ്പത്തും സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ നിന്ന് പുറത്തേക്ക്. പകരം ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ ഷിജുഖാന്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് 46 അംഗ പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

Also Read:പിന്തുണയറിയിച്ചാല്‍ പോര: പ്രൊഡക്ഷന്‍ ഹൗസില്‍ കംപ്ലെയിന്റ് സെല്ലുണ്ടോയെന്ന് കണ്ടുപിടിക്കണമെന്ന് പാര്‍വതി തിരുവോത്ത്

മേയര്‍ ആര്യ രാജേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് എം എല്‍ എ വികെ പ്രശാന്ത്, അരുവിക്കര എം എല്‍ എ ജി സ്റ്റീഫന്‍ എന്നിവരെ ഇത്തവണത്തെ ജില്ലാ നേതൃത്വത്തിലേക്ക് പരിഗണിച്ചില്ല. എന്നാൽ ശിശുക്ഷേമ സമിതിയിലെ ദത്ത് വിവാദം നിലനിൽക്കുമ്പോൾ പോലും ഷിജുഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഡി വൈ എഫ്‌ ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെപി പ്രമോഷ്, എസ് എഫ് ഐ സംസ്ഥാന അദ്ധ്യക്ഷന്‍ ബിനീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, കിസാന്‍ സഭാ ദേശീയ സമിതി അംഗം പ്രീജ, ഏരിയ സെക്രട്ടറി ഡികെ ശശി, ജയദവേന്‍, അമ്പിളി എന്നിവരാണ് ജില്ലാ കമ്മറ്റിയിലെ പുതുമുഖങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button