AlappuzhaKeralaNattuvarthaLatest NewsNews

അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍​ക്കാ​യി ഒരുക്കിയിരിക്കുന്നത് വിപുലമായ സൗ​ക​ര്യ​ങ്ങ​ള്‍

വി​ശ്വാ​സ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​വും മ​ത​മൈ​ത്രി​യു​ടെ സം​ഗ​മ സ്ഥാ​ന​വു​മാ​ണ് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​

ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​യി​ല്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍​ക്കാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി. ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍ അ​ര്‍​ത്തു​ങ്ക​ല്‍ വെ​ളു​ത്ത​ച്ച​ന്‍റെ ന​ട​യി​ലെ​ത്തി വ​ണ​ങ്ങി വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ല​യൂ​രു​ന്ന​തു നൂ​റ്റാ​ണ്ടു​ക​ളാ​യി പി​ന്തു​ട​രു​ന്ന ആ​ചാ​ര​മാ​ണ്.

വി​ശ്വാ​സ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ പ്ര​തീ​ക​വും മ​ത​മൈ​ത്രി​യു​ടെ സം​ഗ​മ സ്ഥാ​ന​വു​മാ​ണ് അ​ര്‍​ത്തു​ങ്ക​ല്‍ ബ​സി​ലി​ക്ക​. പ​ണ്ട് അ​ര്‍​ത്തു​ങ്ക​ല്‍ വി​കാ​രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന ‘അ​ര്‍​ത്തു​ങ്ക​ലി​ന്‍റെ അ​പ്പ​സ്തോ​ല​ന്‍’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഫാ.​ ജി​യാ​ക്കോ​മോ ഫെ​നീ​ഷ്യൊ​യെ വി​ശ്വാ​സി​ക​ള്‍ സ്നേ​ഹ​പൂ​ര്‍​വം ‘വെ​ളു​ത്ത​ച്ച​ന്‍’ എ​ന്നാ​ണു വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്. ശ​ബ​രി​മ​ല ശാ​സ്താ​വും അ​ര്‍​ത്തു​ങ്ക​ല്‍ വെ​ളു​ത്ത​ച്ച​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​വെ​ന്നാ​ണ് ഐ​തി​ഹ്യത്തിൽ പറയുന്നത്.

Read Also : വീണ്ടും കോവിഡ് മാനദണ്ഡം ലംഘിച്ച് സി.പി.എമ്മിന്‍റെ ‘മെഗാ’ തിരുവാതിര

ശ​ബ​രി​മ​ല​യി​ല്‍ ത​ന്‍റെ​യ​ടു​ത്ത് വ​രു​ന്ന​വ​ര്‍ അ​ര്‍​ത്തു​ങ്ക​ല്‍ വെ​ളു​ത്ത​ച്ച​നെ​യും സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് അ​യ്യ​പ്പ​ന്‍ പ​റ​ഞ്ഞ​താ​യും വി​ശ്വാ​സ​മു​ണ്ട്. അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കു ദേ​വാ​ല​യ​ത്തി​നു​ള്ളി​ല്‍ വെ​ളു​ത്ത​ച്ച​നെ വ​ണ​ങ്ങി മാ​ല ഊ​രു​ന്ന​തി​നും കു​ളി​ക്കു​ന്ന​തി​നാ​യി ബ​സി​ലി​ക്ക​യ്ക്കു സ​മീ​പം കു​ള​വും അധികൃതർ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button