News

“ഞങ്ങൾ ഭരിച്ചാൽ ഓരോ കുടുംബവും ലാഭിക്കുക പത്ത് ലക്ഷം രൂപ” : വാഗ്ദാനവുമായി അരവിന്ദ് കെജ്‌രിവാൾ

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് അധികാരം ലഭിച്ചാൽ ഓരോ കുടുംബവും ലാഭിക്കുക പത്ത് ലക്ഷം രൂപയെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ നാഷണൽ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ഗോവയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ ഈ പ്രസ്താവന. ഗോവയിൽ ആം ആദ്മി പാർട്ടി വിജയിച്ചാൽ നടപ്പിലാക്കാൻ പോകുന്ന 13 ഇന അജണ്ട അദ്ദേഹം പുറത്ത് വിട്ടു. 13 ഇന അജണ്ടയിൽ വിദ്യാഭ്യാസം, ആരോഗ്യം, വ്യാപാരം, വ്യവസായം, ഉപജീവനം, ഖനനം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലായിരിക്കും പാർട്ടി പരിഷ്‌കരണം കൊണ്ടുവരിക.

തന്റെ പാർട്ടിയാണ് വിജയിക്കുന്നതെങ്കിൽ സർക്കാർ സൗജന്യ വൈദ്യുതി, തൊഴിലില്ലായ്മ വേതനം, സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ, 40,000-50,000 രൂപയ്ക്ക് മുകളിലുള്ള സൗജന്യ ആരോഗ്യ ആനുകൂല്യങ്ങൾ എന്നിവ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button