COVID 19Latest NewsNewsIndia

9 മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകള്‍ അടച്ചു: കൂടുതല്‍ നിയന്ത്രണങ്ങളുമായി സർക്കാർ

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ സ്‌കൂളുകള്‍ അടച്ചു. 9 മുതല്‍ പ്ലസ് ടു വരെയുള്ള ഓഫ് ലൈന്‍ ക്ലാസുകളാണ് റദ്ദാക്കിയത്. ഈ മാസം അവസാനം വരെയും സ്കൂളുകൾ അടച്ചിടാനാണ് സർക്കാർ തീരുമാനം. ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസുകള്‍ നേരത്തെ അടച്ചിരുന്നു.

കോവിഡ് വ്യാപനത്തിനൊപ്പം ഒമൈക്രോണ്‍ കേസുകളും സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇരുപതിനായിരത്തിന് മുകളിലാണെന്നത് അധികൃതർക്ക് ആശങ്ക വർധിപ്പിക്കുന്നു.

രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന നിലപാട്? കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല: കോടിയേരി

ശനിയാഴ്ച 24,000ത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. ചെന്നൈയിൽ മാത്രം ഒന്‍പതിനായിരത്തിലധികമാണ് വൈറസ് ബാധിച്ചവരുടെ എണ്ണം. 11 പേര്‍ മരിച്ചു. ഇതുവരെ 36,967 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button