Latest NewsIndiaInternational

വിസ കൂടുതൽ അനുവദിക്കും, വിസ്കിയുടെ വില കുറയ്ക്കും : പരസ്പരധാരണയോടെ ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ

ന്യൂഡൽഹി: ബ്രെക്സിറ്റിന് ശേഷം സ്വതന്ത്ര കരാറിനുള്ള ചർച്ചകൾ ആരംഭിച്ച് ഇന്ത്യയും ബ്രിട്ടനും. ഇന്ത്യാക്കാർക്ക് വിസ അനുവദിക്കുന്നതിൽ കൂടുതൽ ഉദാരമായ സമീപനം വേണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ഇതിനു പകരമായി, അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്കോച് വിസ്കിക്ക് വില കുറയ്ക്കണമെന്ന ആവശ്യമാണ് ബ്രിട്ടൻ മുന്നോട്ടുവച്ചത്.

ബ്രിട്ടന്റെ വ്യാപാര വകുപ്പ് സെക്രട്ടറി ആനി മേരി ട്രെവലിയനും കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും തമ്മിലാണ് ചർച്ച നടക്കുന്നത്. ഇരുകൂട്ടരും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേക്കും ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ച പുരോഗമിക്കുന്നത്. ഇന്ത്യയിൽ നിന്ന് തുകൽ, തുണിത്തരങ്ങൾ, ആഭരണങ്ങൾ, സംസ്‌കരിച്ച കാർഷിക ഉൽപന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.

ഇന്ത്യയുടെ 56 സമുദ്രോത്പന്ന യൂണിറ്റുകളുടെ അംഗീകാരത്തിലൂടെ സമുദ്രോത്പന്നങ്ങളുടെ ബ്രിട്ടനിലേക്കുള്ള കയറ്റുമതിയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരു രാജ്യങ്ങളിലും പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന തരത്തിലുള്ള വ്യാപാര കരാറിനാണ് ഇന്ത്യയും യു.കെയും ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button