Latest NewsUAENewsInternationalGulf

യുഎഇയിൽ സാമ്പത്തിക വളർച്ച ശക്തമാകും: റിപ്പോർട്ട് പുറത്തുവിട്ട് ലോകബാങ്ക്

ദുബായ്: യുഎഇയുടെ മൊത്തം സാമ്പത്തിക വളർച്ച ശക്തമാകുമെന്ന് അറിയിച്ച് ലോക ബാങ്ക്. ഈ വർഷം യുഎഇക്ക് ഈ വർഷം 4.6% സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ലോകബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇത് 2.6%ആയിരുന്നു. ഉയർന്ന എണ്ണവിലയും എണ്ണയിതര മേഖലയിലെ വളർച്ചയുമാണ് സാമ്പത്തിക വളർച്ച ശക്തമാകാൻ കാരണം.

Read Also: ‘ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്’: മേപ്പടിയാനിൽ വിദ്വേഷ അജണ്ട ഒളിച്ചുകടത്തുന്നു, പരിഹാസ്യമായി മാറുന്നു: ശൈലൻ

4.2% സാമ്പത്തിക വളർച്ചാനിരക്കാണ് സെൻട്രൽ ബാങ്ക് കണക്കാക്കിയിരിക്കുന്നത്. എണ്ണ മേഖല വഴി 5% എണ്ണയിതര മേഖലയിലൂടെ 3.9% വളർച്ചയാണ് സെൻട്രൽ ബാങ്ക് കണക്കാക്കുന്നത്. യുഎഇക്ക് ഈ വർഷം മൂന്നു ശതമാനത്തിനു മുകളിൽ വളർച്ചയുണ്ടാകുമെന്നാണ് ഐഎംഎഫ് പറയുന്നത്.

ടൂറിസം, റിയൽ എസ്റ്റേറ്റ്, ആതിഥേയ മേഖല, വ്യോമഗതാഗതം എന്നീ രംഗങ്ങളിലെല്ലാം യുഎഇ വലിയ പുരോഗതി നേടിയിട്ടുണ്ട്.

Read Also: ‘ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യൂസിസിയിൽ ചേരാമായിരുന്നു’: പാർവതിക്കും കൂട്ടർക്കും സപ്പോർട്ടുമായി ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button