Latest NewsKeralaNewsCrime

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു: പ്രതി പിടിയിൽ

കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

കോട്ടയം സ്വദേശിയായ കെ ടി ജോമോനാണ് കൊല നടത്തിയത്. ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് പ്രതിയായ കെ ടി ജോമോന്‍ എന്നാണ് വിവരം. ഷാന്‍ ബാബുവിനെ മര്‍ദിച്ച് കൊലപ്പെടുത്തി സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പോലീസുകാരോടെ ഇയാളെ ഞാന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി ജോമോന്‍  രക്ഷപ്പെടുകയുമായിരുന്നു.

Read Also  :   ഒരു വ്യക്തിയുടെ സമ്മതമില്ലാതെ വാക്‌സിനേഷന്‍ എടുക്കാൻ നിര്‍ബന്ധിക്കില്ല: കേന്ദ്രം സുപ്രീംകോടതിയില്‍

ഗുരുതരമായി പരിക്കേറ്റ ഷാന്‍ ബാബുവിനെപോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നാലെ കെ ടി ജോമോനെ നഗരത്തില്‍ നിന്നും തന്നെ പോലീസ് പിടികൂടുകയും ചെയ്തു. ​ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button