Latest NewsIndiaNews

ഐഎന്‍എസ് രണ്‍വീറില്‍ സ്ഫോടനം, മൂന്ന് നാവിക സേനാംഗങ്ങള്‍ക്ക് വീരമൃത്യു : നിരവധി പേര്‍ക്ക് പരിക്ക്

മുംബൈ : ഐഎന്‍എസ് രണ്‍വീറില്‍ സ്ഫോടനത്തില്‍ മൂന്ന് നാവിക സേനാംഗങ്ങള്‍ വീരമൃത്യു വരിച്ചു. മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. 11 പേര്‍ക്ക് പരിക്കേറ്റു. നാവിക സേനയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഐഎന്‍എസ് രണ്‍വീര്‍ കപ്പലിലെ കംപാര്‍ട്ട്മെന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. സമയോചിതമായ ഇടപെടല്‍ മൂലം സ്ഥിതി നിയന്ത്രണവിധേയമായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കിഴക്കന്‍ നേവല്‍ കമാന്‍ഡില്‍ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷന്‍ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎന്‍ഐ രണ്‍വീര്‍. ബേസ് പോര്‍ട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.

Read Also : ഹൈക്കോടതി ഓൺലൈൻ സിറ്റിംഗിനിടയിൽ ഷേവ് ചെയ്തുകൊണ്ട് ഹാജരായ സംഭവം: അന്വേഷണത്തിന് നിർദേശം

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ തന്നെയാണ് ദ്രുതഗതിയില്‍ തീ നിയന്ത്രണവിധേയമാക്കിയതെന്നും കപ്പലിന് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button