Latest NewsKeralaNews

‘അവർക്കറിയാം കാരണഭൂതർ ആരാണെന്ന്: കോവിഡ് വ്യാപനത്തിൽ സർക്കാരിനെതിരെ വി ടി ബൽറാം

തിരുവനന്തപുരം : കോവിഡ് കേസുകൾ സംസ്ഥാനത്ത് വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് വി.ടി ബൽറാം. ഒറ്റയടിക്ക് വീണ്ടും കോവിഡ് കേസുകൾ വർധിച്ചിട്ടും അതിന്റെ ഉത്തരവാദികളെന്ന് മുദ്രകുത്തി മുൻപത്തെപ്പോലെ ആരെയെങ്കിലും ‘മരണത്തിന്റെ വ്യാപാരികൾ’ എന്ന് ആക്ഷേപിക്കാൻ ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകനോ ഇടത് ലിബറൽ ബുദ്ധിജീവിയോ രംഗത്ത് വരുന്നുണ്ടോയെന്ന് വി.ടി ബൽറാം ചോദിച്ചു. അവർക്കറിയാം ഇതിന്റെ എല്ലാം യഥാർത്ഥ കാരണഭൂതർ ആരാണെന്ന് എന്നും ബൽറാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നുഅദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  കതിരൂർ മനോജ് വധക്കേസിലെ പ്രതിയുടെ നേതൃത്വത്തിൽ പണം കൊള്ളയടി സംഘം, പാര്‍ട്ടി പുറത്താക്കിയവരെന്ന് സിപിഎം

കുറിപ്പിന്റെ പൂർണരൂപം :

കോവിഡ് കേസുകൾ ഇപ്പോൾ വീണ്ടും ഒറ്റയടിക്ക് ഇത്രയധികം വർദ്ധിച്ചിട്ടും അതിന്റെ ഉത്തരവാദികളെന്ന് മുദ്രകുത്തി മുൻപത്തെപ്പോലെ ആരെയെങ്കിലും “മരണത്തിന്റെ വ്യാപാരികൾ” എന്ന് ആക്ഷേപിക്കാൻ ഏതെങ്കിലും ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകനോ “ഇടത് ലിബറൽ ബുദ്ധിജീവി”യോ രംഗത്തു വരുന്നുണ്ടോന്ന് നോക്കിയേ! വരില്ല,കാരണം അവർക്കൊക്കെ അറിയാം യഥാർത്ഥ കാരണഭൂതർ ആരാണെന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button