ThiruvananthapuramKeralaNattuvarthaNews

മാരക ലഹരി മരുന്നും കഞ്ചാവുമായി വന്ന അഞ്ചുപേർ പിടിയിൽ

ഇടുക്കി : മാരക ലഹരി മരുന്നും കഞ്ചാവുമായി അതിർത്തി ചെക്കുപോസ്റ്റ് വെട്ടിച്ച് കടന്ന അഞ്ചംഗ സംഘത്തെ എക്സൈസ് സംഘം പിടികൂടി. സംസ്ഥാന അതിർത്തിയിലെ കുമളി എക്സൈസ് ചെക്കു പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് അഞ്ചംഗ സംഘം അധികൃതരെ വെട്ടിച്ച് കടന്നത്. സംഘത്തിന്‍റെ പക്കൽനിന്നും രണ്ടര ഗ്രാം മാരകലഹരി മരുന്നായ എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

തിരുവനന്തപുരം സ്വദേശികളായ കവടിയാർ മഴുവൻചേരി വിജിൻ (29), കുടപ്പനകുന്ന് ചൂഴാംപാല കരയിൽ നിധീഷ് (28), കവടിയാർ കിരൺ (29), കുറവൻകോണം കരയിൽ പ്രശോഭ് പ്രേം (27) വലിയ തുറ,കൊച്ച് തേപ്പ് ഡൈന സുരേഷ് (22) എന്നിവരാണ് പിടിയിലായത്. ഇവരെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന അഞ്ചംഗ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാർ അറുപത്തിമൂന്നാം മൈലിലെ പെട്രോൾ പമ്പിൽ കയറ്റി ഒളിപ്പിച്ച് രക്ഷപ്പെടാൻ സംഘം ശ്രമം നടത്തിയിരുന്നു. പിൻതുടർന്ന് ജീപ്പിൽ എത്തിയ എക്സൈസ് സംഘം കാർ കണ്ടെത്തിയതോടെ വാഹനം അമിതവേഗതയിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തി. ഇതിനിടെ പെട്രോൾ പമ്പിലെ സിമന്‍റ്​ കെട്ടിലിടിച്ച് ടയർ പഞ്ചറായതോടെയാണ് സംഘം പിടിയിലായത്. വിശദമായ അന്വേഷണം നടത്തി വരികയാണെന്നും കൂടുതൽ പേർ സംഘത്തിൽ ഉണ്ടോയെന്നു അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button