Latest NewsIndia

‘കെജ്‌രിവാൾ ഒരു ദേശാടനപ്പക്ഷി’ : ഓരോ സംസ്ഥാനങ്ങളിൽ ചെന്ന് വാഗ്ദാനങ്ങൾ നൽകി ആൾക്കാരെ പറ്റിക്കുന്നെന്ന് സിദ്ദു

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒരു ദേശാടനപ്പക്ഷിയാണെന്ന് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. ഒരു സംസ്ഥാനത്തിൽ നിന്നും മറ്റൊരു സംസ്ഥാനത്തിലേക്ക് സഞ്ചരിച്ച്, അവിടെയുള്ള ആൾക്കാരെ മുഴുവൻ മോഹന വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ് കെജ്‌രിവാൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

 

തന്റെ വസതിയിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് തെറ്റായ വാഗ്ദാനങ്ങൾ നൽകി ആൾക്കാരെ കെജ്‌രിവാൾ സ്വാധീനിക്കുന്നുവെന്ന് സിദ്ദു ആരോപിച്ചത്. പഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യമിടുന്ന കെജ്രിവാളിന് വ്യക്തമായ വികസനപദ്ധതികൾ ഇല്ലെന്നും, ഡൽഹിയിൽ ഇരുന്നു കൊണ്ട് പഞ്ചാബ് ഭരിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നും സിദ്ദു പറഞ്ഞു.

‘അരവിന്ദ് കെജ്രിവാൾ വാഗ്ദാനം ചെയ്യുന്നത് മികച്ച ഒരു പഞ്ചാബ് ആണ്. എന്നാൽ, അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ ഒറ്റ പഞ്ചാബി പോലുമില്ല’ സിദ്ദു ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ കസേരയിൽ ഇരിക്കാനുള്ള വ്യഗ്രത മൂലം, വിദഗ്ധരുടെ ഉപദേശം തേടാൻ പോലും കെജ്‌രിവാൾ മെനക്കെട്ടില്ലെന്നും സിന്ധു ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button