KottayamLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അപകടം : 12 പേർക്ക് പരിക്ക്

ഏ​റ്റൂ​മാ​നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് അപകടം. അ​പ​ക​ട​ത്തി​ൽ 12 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ഗാന്ധിനഗർ പൊലീസ് അറിയിച്ചു. കോ​ട്ട​യ​ത്ത് നി​ന്നും മാ​ട്ടു​പ്പെ​ട്ടി​ക്കു പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കോ​ട്ട​യം അ​ടി​ച്ചി​റ​യി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 2.15ഓ​ടെ​യാ​ണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read Also : ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ന് ഇന്ത്യ, നമ്മൾ മറ്റുള്ളവർക്ക് നൽകുന്നത് പ്രതീക്ഷയുടെ പൂച്ചെണ്ടുകളാണ്: പ്രധാനമന്ത്രി

ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാഥമിക വി​വ​രം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ വലിയ ഗ​താ​ഗ​തം ത​ട​സ​മുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button