Latest NewsNewsIndia

വീണ്ടുമൊരു അടച്ചിടലിലേക്ക് പോയാല്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ശൈശവ വിവാഹങ്ങളും വര്‍ദ്ധിക്കും

അടച്ചിടലിനെതിരെ മുന്നറിയിപ്പുമായി ആക്ടിവിസ്റ്റുകള്‍

ചെന്നൈ : രാജ്യത്ത് കൊറോണ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആക്ടിവിസ്റ്റുകള്‍. വീണ്ടുമൊരു അടച്ചിടലിലേക്ക് പോയാല്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ശൈശവ വിവാഹങ്ങളും വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആക്ടിവിസ്റ്റുകള്‍ രംഗത്ത് എത്തിയിരിക്കുന്നത്.

Read Also : ജോലിക്ക് പോകില്ല, വിവാഹം ഉറപ്പിച്ചിട്ടും മറ്റൊരു സ്ത്രീയുമായി ചാറ്റിംഗ്: യുവാവിനെ വീട്ടുകാർ തല്ലിക്കൊന്നു

കൊറോണ വ്യാപനം മൂലം ജനുവരി 31 വരെ തമിഴ്നാട്ടില്‍ സ്‌കൂള്‍ അടച്ചിടുകയാണ്. 2020 ലും 2021 ലും സംസ്ഥാനം അടച്ചിട്ടപ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും ശൈശവ വിവാഹങ്ങളും തമിഴ്നാട്ടില്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചിരുന്നു. ഇത്തവണയും ആ സാഹചര്യമുണ്ടാകരുത് എന്നാണ് ഇവര്‍ പറയുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ രണ്ട് തരംഗങ്ങള്‍ വന്നപ്പോഴും കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിരുന്നുവെന്ന് ചൈല്‍ഡ് ആക്ടിവിസ്റ്റ് കെ കറുപ്പണ്ണന്‍ പറഞ്ഞു. ഇത്തവണയും ഇതേ സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. സര്‍ക്കാരും അദ്ധ്യാപകരും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കുട്ടികളുമായി അദ്ധ്യാപകര്‍ നിരന്തരം ബന്ധപ്പെടുന്നതിലൂടെ ഇത്തരം സംഭവങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനെതിരെ കൂടുതല്‍ പദ്ധതികള്‍ പുറത്തിറക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊറോണ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടച്ചിടല്‍ നീട്ടാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിവരം.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button